ഒരു കാലം നമുക്കുണ്ടായിരുന്നു....നമുക്കെല്ലാം ഉണ്ടായിരുന്ന ഒരു കാലം...
ഈ കാഴ്ചകള്‍ നമ്മെ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകും...തീര്ച്ച...;
പക്ഷെ.....!!!
ഈ കാഴ്ചകള്‍ നിങ്ങളില്‍ എന്ത് ഉണര്ത്തുന്നു...?
നഷ്ടപ്പെട്ട കുട്ടിക്കാലത്തെ കുറിച്ച് ചങ്ക് പൊട്ടി പാടിയ കവിയുടെ വല്ല കാവ്യ ശകലങ്ങളുമാണോ, അതല്ല നിങ്ങള്ക്കും വരുന്നുണ്ടോ വല്ല കവിതയും...?
നഷ്ടബോധതെക്കാള് നമ്മില്‍ ഭീതിയുണര്ത്തണം ഈ കാഴ്ചകള്‍...?
നാം എന്തൊക്കെ നശിപ്പിച്ചു അല്ലെ...? പക്ഷെ നമ്മുടെ പൂര്‍വികര്‍ എല്ലാം നമുക്ക് വേണ്ടി കരുതി വെച്ചിരുന്നു...
നാമോ നമ്മുടെ മക്കള്‍ക്ക് വേണ്ടി ബാക്കിയാക്കുവാന്‍ പോകുന്നത് എന്തൊക്കെയാണ്?
കുറച്ചു മൊബൈല്‍ ഫോണുകളും ലാപ്ടോപുകളുമോ...? പിന്നെ കുറെ കോണ്ക്രീറ്റ് കാടുകളുമോ...?
ചിന്തിക്കുവിന്‍...വല്ലതും ചെയ്യാന്‍ പറ്റുമെങ്കില്‍ ഇന്ന് തന്നെ ചെയ്യുവിന്‍...
ഒരു മരം നടൂ...ഇന്ന് തന്നെ...ഒരു മരം എങ്കിലും... മറ്റാര്ക്കോ വേണ്ടി അല്ല... നമുക്ക് വേണ്ടി, നമ്മുടെ മക്കള്‍ക്ക് വേണ്ടി...ഒരു മരം... |